Kerala
ഫോണിൻ്റെ EMI മുടങ്ങി : യുവാവിനെ ആക്രമിച്ച ഫിനാൻസ് കമ്പനി ജീവനക്കാർ കസ്റ്റഡിയിൽ | EMI
ഇയാളുടെ കൈയ്ക്ക് ആഴത്തിൽ മുറിവേറ്റു
കോഴിക്കോട്: മൊബൈൽ ഫോണിന്റെ മാസത്തവണ മുടങ്ങിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച ഫിനാൻസ് കമ്പനി ജീവനക്കാർ പിടിയിലായി. താമരശ്ശേരി സ്വദേശി അബ്ദു റഹ്മാനാണ് മർദനമേറ്റത്. ആക്രമണത്തിനിടെ കത്തികൊണ്ടുള്ള ഏറിൽ ഇയാളുടെ കൈയ്ക്ക് ആഴത്തിൽ മുറിവേറ്റു.(Phone EMI delayed, Finance company employees who attacked man in custody)
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മർദനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് കത്തികൊണ്ടുള്ള പരിക്കേറ്റത്. ഉടൻ തന്നെ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ മൂന്ന് പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ സഞ്ചരിച്ച ഥാർ വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
