വയനാട്: പൂതാടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വയനാട് സി.പി.എമ്മിൽ ഭിന്നത രൂക്ഷമാകുന്നു. എൽ.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇ.കെ. ബാലകൃഷ്ണനെ നിശ്ചയിച്ച ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിയിൽ കടുത്ത പ്രതിഷേധമുയർന്നു. പ്രമുഖ നേതാവ് എ.വി. ജയനെ തഴഞ്ഞതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.(District leadership rejects AV Jayan again, protests in local committee)
സ്ഥാനാർത്ഥി നിർണ്ണയം ചർച്ച ചെയ്യാൻ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ നിന്ന് ഭൂരിഭാഗം അംഗങ്ങളും ഇറങ്ങിപ്പോയി. എ.വി. ജയന്റെ നേതൃത്വത്തിലായിരുന്നു പഞ്ചായത്തിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അപ്രതീക്ഷിതമായി ജയനെ വെട്ടി ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
നേരത്തെ ജീവകാരുണ്യ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദത്തിൽ എ.വി. ജയനെതിരെ ജില്ലാ നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇത് അന്ന് തന്നെ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരുന്നു.