Times Kerala

സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു 

 
സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു 
 

ന്യൂഡൽഹി: മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 51-മനായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി സ്വന്തമാക്കിയത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.

മൂന്നാമൂഴം; പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി

മൂന്നാം തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഞായറാഴ്ച രാത്രി 7.15-ന് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അഞ്ച് മിനിറ്റ് വൈകിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ക്ഷണിക്കപ്പെട്ട അതിഥികളും എന്‍.ഡി.എ. നേതാക്കളും രാഷ്ട്രപതി ഭവനിലെത്തിയിരുന്നു.അതേസമയം, മോദിയുടെ മൂന്നാം മന്ത്രിസഭയിൽ 50 ലധികം മന്ത്രിമാര്‍ കാബിനറ്റ് പദവിയിൽ ഇണ്ടാകുമെന്നാണ് സൂചനകള്‍.

Related Topics

Share this story