

കൊല്ലം: കഴിഞ്ഞ 45 വർഷക്കാലം ഇടതുപക്ഷത്തിന് പരാജയം അറിയാതെ മുന്നേറാൻ സാധിച്ച കൊല്ലം കോർപ്പറേഷനിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുന്നു. ആദ്യ രണ്ട് ഘട്ട വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, എൽഡിഎഫിനേക്കാൾ ബഹുദൂരം മുന്നിലാണ് യുഡിഎഫ് നിലയുറപ്പിച്ചിരിക്കുന്നത്.(UDF is far ahead in Kollam Corporation)
യുഡിഎഫ്: 11 ഡിവിഷനുകളിൽ മുന്നിൽ.
എൽഡിഎഫ്: 5 സീറ്റുകളിൽ മുന്നിൽ.
ബിജെപി (എൻഡിഎ): 4 സീറ്റുകളിൽ മുന്നിൽ.
കൊല്ലത്തെ ഇടതുപക്ഷ കോട്ടയിൽ യുഡിഎഫ് ഉണ്ടാക്കിയ ഈ മുന്നേറ്റം എൽഡിഎഫിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. നിലവിൽ അഞ്ച് സീറ്റുകളിൽ മാത്രം മുന്നിലുള്ള എൽഡിഎഫിന്, നാല് സീറ്റുകളിൽ മുന്നിലുള്ള ബിജെപി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സമീപകാലത്തൊന്നും ഇത്രയും വലിയ തിരിച്ചടി കൊല്ലത്ത് ഇടതുപക്ഷം നേരിട്ടിട്ടില്ല.