പഠനമുറി പദ്ധതി; അപേക്ഷ ക്ഷണിച്ചു
Sep 19, 2023, 23:10 IST

പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിന് 2 ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌പെഷ്യല്‍, ടെക്‌നിക്കല്‍/ കേന്ദ്രീയ വിദ്യാലയങ്ങളില്‍ 5 മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനവും 800 സ്‌ക്വയര്‍ ഫീറ്റില്‍ താഴെ മാത്രം വിസ്തീര്‍ണമുള്ള വീടുകളില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി /കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ അതത് ബ്ലോക്ക് /മുന്‍സിപ്പാലിറ്റി /കോര്‍പ്പറേഷന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0487 2360381.