Times Kerala

 ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ൽനി​ന്നു വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്

 
accident
 

ചെ​റു​തോ​ണി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന്‍റെ വാ​തി​ൽ തു​റ​ന്ന് റോ​ഡി​ൽ വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്കു പ​രി​ക്കേ​റ്റു. പൈ​നാ​വ് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ദി​യ ബി​ജു (14) വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇന്നലെ വൈ​കു​ന്നേ​രം 6.15 ന് ​കീ​രി​ത്തോ​ടി​നു​സ​മീ​പം പ​കു​തി​പ്പാ​ല​ത്തു വ​ച്ചാ​ണു അപകടം സംഭവിച്ചത്.   കെ​എ​സ്ആ​ർ​ടി​സി ബ​സ് വാ​ട​ക​യ്ക്കെ​ടു​ത്ത് എ​റ​ണാ​കു​ള​ത്തു​ള്ള ഫി​ഷ​റീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് പ​ഠ​ന യാ​ത്ര പോ​യി തി​രി​കെ​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം.


ബ​സ് വ​ള​വ് തി​രി​ക്കു​മ്പോ​ൾ വീ​ഴാ​തി​രി​ക്കാ​ൻ വാ​തി​ലി​ന്‍റെ ലോ​ക്കി​ൽ പി​ടി​ച്ച​തോ​ടെ വാ​തി​ൽ തു​റ​ന്ന് റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ ഉ​ട​ൻ ത​ന്നെ ചേ​ല​ച്ചു​വ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാറ്റി.

Related Topics

Share this story