പോലീസുകാരെ കല്ലെറിഞ്ഞ് ആക്രണം: ലഹരി സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍
Sep 6, 2023, 22:30 IST

താമരശേരി: കോഴിക്കോട് താമരശേരി അമ്പലമുക്കില്‍ പോലീസുകാരെ ആക്രമിച്ച ലഹരി സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. താമരശേരി കുടുക്കിലുമ്മാരം കയ്യേലികുന്നുമ്മല്‍ കെ.കെ.ദിപീഷ് (അമ്പട്ടന്‍ ദീപു-30), താമരശേരി തച്ചംപൊയില്‍ ഇരട്ടക്കുളങ്ങര വീട്ടില്‍ റജീന (പുഷ്പ-40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ചശേഷം ഓടി രക്ഷപ്പെട്ട റജീന, ദിപീഷിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ലഹരിമരുന്നിന് അടിമയായ ഇവരെ മുന്‍പ് 9 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം അമ്പലമുക്ക് കരിമുണ്ടിയില്‍ മന്‍സൂറിന്റെ വീടിനുനേരെ ഉണ്ടായ അക്രമം സംബന്ധിച്ച് അന്വേഷിക്കാന്‍ എത്തിയ പോലീസുകാർക്ക് നേരെയാണ് ലഹരിസംഘം ആക്രമിച്ചത്. പോലീസിനു നേരെ കല്ലെറിഞ്ഞും നായ്ക്കളെ അഴിച്ചുവിട്ടുമായിരുന്നു ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം.