Times Kerala

 റീഇന്‍വെന്റ് കോഴിക്കോട് നിക്ഷേപക സംഗമത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാം

 
 റീഇന്‍വെന്റ് കോഴിക്കോട് നിക്ഷേപക സംഗമത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാം
 കോഴിക്കോട്: കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെഎസ്എസ്‌ഐഎ) ഈ മാസം 30ന് സംഘടിപ്പിക്കുന്ന റീഇന്‍വെന്റ് കോഴിക്കോട്- ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് 2023ല്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും ഫണ്ടിങ് അവസരം കണ്ടെത്താനും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് അവസരം. വ്യവസായിക മേഖലകളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നമോ സോഫ്റ്റ് വെയറോ, സേവനങ്ങളോ നല്‍കുന്ന, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളായിരിക്കണം. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവര്‍ അഭികാമ്യം, റോബോട്ടിക്‌സ്, ഐഒടി, എആര്‍, വിആര്‍, മാലിന്യ സംസ്‌കരണം, ഇ-കൊമേഴ്‌സ്, ഫിന്‍ടെക്, സപ്ലൈ ചെയ്ന്‍, ലോജിസ്റ്റ്ക്‌സ് മേഖലകള്‍ക്ക് മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നം/ സേവനം നിക്ഷേപ സംഗമത്തിലെത്തുന്ന നിക്ഷേപകര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. ഒരു സ്റ്റാളും സൗജന്യമായി ലഭിക്കും. അപേക്ഷകള്‍ reinventkerala@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9945974296

Related Topics

Share this story