സ്പോട്ട് അഡ്മിഷന്‍ 12 ന്
Sep 11, 2023, 13:59 IST

ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് പാലക്കാട്, അഗളി എന്നിവിടങ്ങളില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 12 ന് നടക്കും. ജി.ഐ.എഫ്.ഡി പാലക്കാടിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 ന് പാലക്കാട് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിലും അഗളിയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജി.ഐ.എഫ്.ഡി അഗളിയിലും എത്തണം. ഫോണ്‍: 9447522338.