സൗജന്യ പരീക്ഷ പരിശീലനം | Exam training

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ ബി സി / ഒ ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക് 30% സീറ്റ് അനുവദനീയമാണ്.
Apply now
Updated on

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിച്ചു വരുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ്ററിൽ സൗജന്യ പരിശീലന ക്ലാസുകൾക്കായി അപേക്ഷ ക്ഷണിച്ചു. എറണാകുളം, കോട്ടയം ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവർഗ്ഗ /മറ്റർഹ പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എസ് എസ് എൽ സി, പ്ലസ് ടു എന്നിവ അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകൾക്കാണ് പരിശീലനം നൽകുന്നത്. (Exam training)

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ ബി സി / ഒ ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക് 30% സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതമുള്ള സ്റ്റൈപ്പൻ്റ് ലഭിക്കുന്നതാണ്. അപേക്ഷകർ ജാതി, വരുമാനം, എസ്‌ എസ്‌ എൽ സി, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 20 വൈകീട്ട് 5ന് മുൻപായി അപേക്ഷ സമർപ്പിക്കണം .

അപേക്ഷ ഫോറത്തിൻ്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും, ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻ്ററുകളിൽ നിന്നും ലഭിക്കും. ഫോൺ- 0484-2623304, 9188581148, 6282858374

Related Stories

No stories found.
Times Kerala
timeskerala.com