

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ നാട്യവേദ സ്കൂൾ ഓഫ് പെർഫോമിംഗ് അർട്സുമായി സഹരിച്ച് ശാസ്ത്രീയ യോഗാ ക്ലാസുകൾ ആരംഭിക്കുന്നു. ക്ലാസുകൾ. ഒരു ബാച്ചിൽ 25 പേർക്കാണ് പ്രവേശനം. പ്രതിമാസം 500 രൂപയാണ് ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കായിരിക്കും ആദ്യ ബാച്ചിലേക്കുള്ള അവസരം ലഭിക്കുക. യോഗാ ക്ലാസ്സിൽ രജിസ്റ്റർ ചെയ്യുവാൻ പ്രായ പരിധിയില്ല. വിശദ വിവരങ്ങൾക്ക് 0471 - 4000282 എന്ന നമ്പറിൽ ബന്ധപ്പെടുക.