

ചുരുങ്ങിയ കാലയളവിനുള്ളിൽ ശ്രദ്ധേയമായ നേട്ടങ്ങളുമായി കെഫോൺ ഒ.ടി.ടി. സേവനം ആരംഭിച്ച് നാല് മാസങ്ങൾക്കുള്ളിൽ തന്നെ 2,000 സജീവ കണക്ഷനുകള്‍ പിന്നിട്ടിരിക്കുകയാണ് കെഫോൺ ഒ.ടി.ടി സേവനങ്ങൾ. 2025 ഓഗസ്റ്റ് 21 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒ.ടി.ടി ഉദ്ഘാടനം ചെയ്തത്. നിലവിൽ 2053 കണക്ഷനുകളാണ് ഒ.ടി.ടി കരസ്ഥമാക്കിയത്.
സാര്‍വ്വത്രിക ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കെഫോണിന്റെ ഭാഗമായി ആരംഭിച്ച ഒ.ടി.ടി സേവനം, വിനോദവും വിജ്ഞാനവും ഒരുമിച്ച് സാധാരണക്കാരുടെ വിരല്‍ത്തുമ്പിലെത്തിക്കുകയാണ്. ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി, 29ലധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350ലധികം ഡിജിറ്റല്‍ ടി.വി ചാനലുകളും ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് കെഫോണ്‍ ഒ.ടി.ടിയെ വേറിട്ടതാക്കുന്നത്.
444 രൂപ മുതലുള്ള വിവിധ പാക്കേജുകളിലൂടെ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി, മറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനമാണ് കെഫോണ്‍ ഒ.ടി.ടി നല്‍കുന്നത്.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത്. ഒ.ടി.ടി യെ സംബന്ധിച്ച നിരവധി എൻക്വയറികൾ ഓരോ മാസവും ലഭിക്കുന്നുണ്ട്. ചുരുങ്ങിയ കാലയളവില്‍ ലഭിച്ച ഈ വളര്‍ച്ച, കെഫോണ്‍ ഒ.ടി.ടിക്ക് ലഭിക്കുന്ന ജനപിന്തുണയും വിശ്വാസവും വ്യക്തമാക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.