Times Kerala

 മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ

 
 മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ
   കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 19ന്  നടത്തും. 34,500 രൂപയാണ് കോഴ്സ് ഫീസ്.  പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30 വയസ്. പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറൽ വിഭാഗത്തിന് അപേക്ഷാഫീസ് 300രൂപ, എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങൾക്ക് 150 രൂപ. വിശദവിവരങ്ങൾക്ക്: 0484-2422275, 9447607073.

Related Topics

Share this story