മറ്റത്തൂരിലെ കൂറുമാറ്റം: വാർഡ് മെമ്പർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി | Mattathur issue

വോട്ടർമാരെ വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്
മറ്റത്തൂരിലെ കൂറുമാറ്റം: വാർഡ് മെമ്പർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി | Mattathur issue
Updated on

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ ഭരണമുറപ്പിക്കാൻ യുഡിഎഫ് അംഗങ്ങൾ ബിജെപി പിന്തുണ തേടിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ശേഷം ബിജെപി പിന്തുണയോടെ അധികാരം പങ്കിട്ടത് നിയമവിരുദ്ധമാണെന്നും ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരമാണ് പരാതിക്കാരൻ.(Mattathur issue, Complaint filed with Election Commission demanding disqualification of ward members)

കോൺഗ്രസ് സ്ഥാനാർത്ഥികളായി ജനവിധി തേടി വിജയിച്ചവർ വോട്ടർമാരെ വഞ്ചിച്ചിരിക്കുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് പാനലിൽ ജയിച്ചവർ ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കിയത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.

മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് – വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ജില്ലയെത്തന്നെ ഞെട്ടിച്ച അട്ടിമറി അരങ്ങേറിയത്.

Related Stories

No stories found.
Times Kerala
timeskerala.com