Kerala
പാലക്കാട് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവം: ഗുണ്ടാ സംഘത്തിലെ 2 പേർ പിടിയിൽ | Arrested
ബന്ധുക്കളുടെ മുന്നിൽ വെച്ച് മർദനം
പാലക്കാട്: എലപ്പുള്ളി തേനാരിയിൽ യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടുപേർ പിടിയിലായി. ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒകരംപള്ളി സ്വദേശിയായ വിപിനാണ് ഗുണ്ടാസംഘത്തിന്റെ അതിക്രമത്തിന് ഇരയായത്.(Man tied to post and beaten in Palakkad, 2 men arrested)
കഴിഞ്ഞ മാസം 17-നായിരുന്നു ഈ സംഭവം നടന്നത്. വിപിന്റെ ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് പ്രതികൾ ഇയാളെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടത്. തുടർന്ന് ക്രൂരമായ മർദനം അഴിച്ചുവിടുകയായിരുന്നു.
അറസ്റ്റിലായ ശ്രീകേഷും ഗിരീഷും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
