പ്രതിയുടെ പ്രായം നോക്കിയല്ല ശിക്ഷ വിധിക്കേണ്ടത്, സൂരജിന് വധശിക്ഷ നല്‍കണമായിരുന്നു: ജസ്റ്റിസ് കെമാല്‍ പാഷ

പ്രതിയുടെ പ്രായം നോക്കിയല്ല ശിക്ഷ വിധിക്കേണ്ടത്, സൂരജിന് വധശിക്ഷ നല്‍കണമായിരുന്നു: ജസ്റ്റിസ് കെമാല്‍ പാഷ
 കൊല്ലം: ഉത്രവധക്കേസില്‍ പ്രതിക്കുള്ള ശിക്ഷാവിധി പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി ജസ്റ്റിസ് കെമാല്‍ പാഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിശേഷിപ്പിക്കുന്ന കേസാണെങ്കില്‍ ജീവപര്യന്തം നല്‍കണമായിരുന്നെന്നും പ്രതിയുടെ പ്രായവും മുന്‍കാല ചരിത്രവും പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണമെന്നും അദ്ദേഹം ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു.  ഇതുപോലെ വധശിക്ഷയ്ക്ക് അര്‍ഹതയുള്ള മറ്റൊരു കേസ് സമീപകാലത്തൊന്നും കണ്ടിട്ടില്ല. വലിയ ആസൂത്രണം നടന്നിട്ടുള്ള സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.  പ്രതിയുടെ കുടുംബത്തിനും കേസില്‍ പങ്കുണ്ട്. ഈ കേസിന് വധശിക്ഷ കൊടുത്തില്ലെങ്കില്‍ മറ്റേത് കേസിനാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Share this story