പരിശോധനയ്ക്കിടെ ബൈക്ക് അപകടം: യുവാവിനെ ഉപേക്ഷിച്ച് പൊലീസ് കടന്നു കളഞ്ഞതായി ആരോപണം | Police

ക്രിസ്മസ് ആഘോഷം കഴിഞ്ഞു മടങ്ങിയ യുവാക്കൾക്കാണ് ദുരനുഭവം
Bike accident during inspection, Police allegedly abandoned the man and fled
Updated on

ആലപ്പുഴ: ക്രിസ്മസ് ആഘോഷം കഴിഞ്ഞു മടങ്ങിയ യുവാക്കൾ സഞ്ചരിച്ച ബൈക്ക് തടയാനുള്ള പൊലീസ് ശ്രമം അപകടത്തിൽ കലാശിച്ചു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ റോഡിൽ ഉപേക്ഷിച്ച്, പരിക്കേറ്റ സഹപ്രവർത്തകനുമായി പൊലീസ് സംഘം സ്ഥലത്തുനിന്നു കടന്നുകളഞ്ഞതായി ആക്ഷേപം ഉയർന്നു. ആലപ്പുഴ കൊമ്മാടി സ്വദേശി അനിൽ (27), സുഹൃത്ത് രാജൻ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനിലിന്റെ പരിക്ക് ഗുരുതരമാണ്.(Bike accident during inspection, Police allegedly abandoned the man and fled)

വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ കണ്ണമാലിക്കടുത്തുള്ള ചെല്ലാനം തീരദേശ റോഡിലായിരുന്നു സംഭവം. ബൈക്ക് തടയാൻ ശ്രമിക്കുന്നതിനിടെ കണ്ണമാലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനും ബൈക്ക് യാത്രികർക്കും പരിക്കേറ്റു.

മൂക്കിനും കാലിനും ആഴത്തിൽ മുറിവേറ്റ അനിലിനെ സുഹൃത്ത് രാജൻ ബൈക്കിൽ കെട്ടിവെച്ചാണ് 22 കിലോമീറ്റർ അകലെയുള്ള ചെട്ടികാട് ആശുപത്രിയിൽ എത്തിച്ചത്. ചെട്ടികാട് ആശുപത്രിയിൽ നിന്ന് ആംബുലൻസ് മാർഗ്ഗമാണ് അനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com