മത സൗഹാർദ്ദത്തിൻ്റെ സന്ദേശം : കേക്കുമായി പതിവ് പാണക്കാട് സന്ദർശനം നടത്തി ഊരകം ഫാത്തിമ മാതാ പള്ളി പ്രതിനിധികൾ | Panakkad

എല്ലാ വർഷവും ഇവർ പാണക്കാട് എത്താറുണ്ട്
മത സൗഹാർദ്ദത്തിൻ്റെ സന്ദേശം : കേക്കുമായി പതിവ് പാണക്കാട് സന്ദർശനം നടത്തി ഊരകം ഫാത്തിമ മാതാ പള്ളി പ്രതിനിധികൾ | Panakkad
Updated on

മലപ്പുറം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഊരകം ഫാത്തിമ മാതാ പള്ളി പ്രതിനിധികൾ പാണക്കാട് സന്ദർശിച്ചു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ക്രിസ്തീയ പുരോഹിതരെയും സംഘത്തെയും സ്വീകരിച്ചു.(Message of religious harmony, Representatives of Fathima Matha Church Oorakam has made their customary visit to Panakkad with a cake)

എല്ലാ വർഷവും ക്രിസ്മസ് ആശംസകളുമായി പാണക്കാട് എത്തുന്ന പതിവ് ഇത്തവണയും മതസൗഹാർദ്ദത്തിന്റെ വലിയൊരു അടയാളമായി മാറി. ഊരകം ഫാത്തിമ മാതാ ചർച്ച് വികാരി ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, സെന്റ് അൽഫോൻസാ സ്കൂൾ പ്രതിനിധി ഫാദർ തോമസ് കണ്ണംപള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

പള്ളി ഭാരവാഹി തങ്കച്ചൻ വലിക്കുന്ന, സിസ്റ്റർ ലീലാമ്മ, സിസ്റ്റർ വിജയ എന്നിവരും ക്രിസ്മസ് കേക്കുമായി പാണക്കാട് തറവാട്ടിലെ ഒത്തുചേരലിൽ പങ്കുചേർന്നു. പരസ്പര സ്നേഹവും സാഹോദര്യവുമാണ് ആഘോഷങ്ങളുടെ കാതലെന്നും ഇത്തരം ഒത്തുചേരലുകൾ നാടിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ അനിവാര്യമാണെന്നും സാദിഖ് അലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. മധുരം പങ്കുവെച്ചും ക്രിസ്മസ് ആശംസകൾ കൈമാറിയും നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഏറെ സന്തോഷത്തോടെയാണ് സംഘം മടങ്ങിയത്.

Related Stories

No stories found.
Times Kerala
timeskerala.com