'ആവട്ടെ, അഭിനന്ദനങ്ങൾ': VV രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് അഭിനന്ദിച്ചെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് | CM

മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പ് ഇറക്കി
'ആവട്ടെ, അഭിനന്ദനങ്ങൾ': VV രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് അഭിനന്ദിച്ചെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് | CM
Updated on

തിരുവനന്തപുരം: മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതുസംബന്ധിച്ച വസ്തുതകൾ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പ് ഇറക്കി.(The CM's Office denies reports that the Chief Minister called and congratulated VV Rajesh)

കഴിഞ്ഞ ദിവസം രാവിലെ വി.വി. രാജേഷ് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രി അടുത്തില്ലാത്തതിനാൽ പിന്നീട് തിരിച്ചുവിളിക്കാമെന്ന് പിഎ അറിയിച്ചു. പിന്നീട് പിഎ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്തപ്പോൾ, താൻ മേയറായി തിരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും തിരഞ്ഞെടുപ്പിന് ശേഷം നേരിട്ട് വന്നു കാണാമെന്നും രാജേഷ് അറിയിച്ചു. ഇതിനോട് "ആവട്ടെ- അഭിനന്ദനങ്ങൾ" എന്ന് മാത്രമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

മുഖ്യമന്ത്രി സ്വമേധയാ വിളിച്ച് ആശംസകൾ നേർന്നു എന്ന വാർത്ത വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും ഓഫീസ് വ്യക്തമാക്കി. തിരുവനന്തപുരം മേയർ തിരഞ്ഞെടുപ്പിൽ ബിജെപി, യുഡിഎഫ് അംഗങ്ങൾ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് സിപിഎം കോടതിയിലേക്ക്. ഇരുപതോളം അംഗങ്ങൾ ബലിദാനികളുടെ പേരിൽ ഉൾപ്പെടെ സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടെടുപ്പ് അസാധുവാക്കണമെന്നുമാണ് സിപിഎമ്മിന്റെ ആവശ്യം.

ബിജെപിയുടെ വി.വി. രാജേഷ് 51 വോട്ടുകൾ നേടി വിജയിച്ചു. എൽഡിഎഫിന് 29 വോട്ടും യുഡിഎഫിന് 17 വോട്ടുമാണ് ലഭിച്ചത്. മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുൻ ഡിജിപി ആർ. ശ്രീലേഖ അവസാന നിമിഷം വി.വി. രാജേഷിനെ നിശ്ചയിച്ചതിൽ അതൃപ്തിയിലാണ്. കേന്ദ്ര നേതാക്കൾ ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതായാണ് വിവരം. യുഡിഎഫ് അംഗങ്ങളായ കെ.ആർ. ക്ലീറ്റസ്, ലതിക എന്നിവരുടെ വോട്ടുകൾ ഒപ്പിട്ടതിലെ പിഴവ് മൂലം അസാധുവായി.

Related Stories

No stories found.
Times Kerala
timeskerala.com