മണ്ണ് ഖനനം: മൂന്നുപേർ അറസ്റ്റിൽ

മണ്ണ് ഖനനം: മൂന്നുപേർ അറസ്റ്റിൽ
പ​ത്ത​നം​തി​ട്ട: നി​ര​ന്ത​രം അ​ന​ധി​കൃ​ത​മാ​യി പ​ച്ച​മ​ണ്ണ് ഖ​ന​നം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഓ​പ​റേ​റ്റ​ർ വ​ട​ശ്ശേ​രി​ക്ക​ര ത​ല​ച്ചി​റ ഏ​റം തെ​ക്കു​മ​ല മോ​ടി​യി​ൽ വീ​ട്ടി​ൽ ര​മേ​ശ്‌ (62), ടി​പ്പ​ർ ഡ്രൈ​വ​ർ​മാ​രാ​യ സീ​ത​ത്തോ​ട് നീ​ലി​പി​ലാ​വ് ക​ട്ട​ച്ചി​റ അ​ജ​യ​ഭ​വ​നം വീ​ട്ടി​ൽ അ​ജ​യ​ൻ (40), കു​മ്പ​ളാം​പൊ​യ്ക ന​രി​ക്കു​ഴി രേ​വ​തി നി​വാ​സി​ൽ ഷൈ​ജു (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മ​ണ്ണു​മാ​ന്തി​യും ര​ണ്ട് ടി​പ്പ​റു​മാ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​വും മ​ല​യാ​ല​പ്പു​ഴ പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച പി​ടി​കൂ​ടി​യ​ത്. വ​ട​ശ്ശേ​രി​ക്ക​ര കു​മ്പ​ളാം​പൊ​യ്ക​യി​ലെ ത​ടി​മി​ല്ലി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ​സ്തു​വി​ൽ ​നി​ന്ന്​ മ​ണ്ണ് നീ​ക്കി ടി​പ്പ​റു​ക​ളി​ൽ നി​റ​ച്ചു​കൊ​ണ്ടി​രി​ക്ക​വെ​യാ​ണ് ഡാ​ൻ​സാ​ഫ് സം​ഘ​മെ​ത്തി വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്. 

Share this story