Times Kerala

കണ്ണൂരിലെ കർഷക ആത്മഹത്യയ്ക്ക് പിന്നിൽ ലളിതമായ കാരണങ്ങൾ; ഇപി ജയരാജൻ
 

 
 ഒ​ന്ന​ര​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ ശേ​ഷം പ​റ​ക്കാ​നൊ​രു​ങ്ങി ഇ.​പി. ജ​യ​രാ​ജ​ൻ

കണ്ണൂര്‍: കണ്ണൂരിലെ കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ ലളിതമായ കാരണങ്ങളെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു കർഷകനും പെൻഷൻ കിട്ടാത്തത് കൊണ്ട് മരിക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. കാട്ടാന ശല്യം കാരണം ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ എന്നും ഇപി ജയരാജൻ ആരാഞ്ഞു. ആത്മഹത്യാക്കുറിപ്പുകളിലും സംശയം നിഴലിക്കുന്നു. അന്വേഷണം ആവശ്യമാണെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

മലപ്പുറത്ത് പി. അബ്ദുൾ ഹമീദിനെതിരെ പോസ്റ്റർ പതിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം ഏറ്റെടുത്ത ലീഗിന്റെ നിലപാട് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ലീഗിൽ ഒരു ഭിന്നതയും നിലനിക്കുന്നില്ല. കോൺഗ്രസിന് മാത്രമാണ് പ്രശ്നമെന്ന് പറഞ്ഞ ഇപി ജയരാജൻ, നവകേരള സദസ്  ബഹിഷ്കരിച്ചാൽ നഷ്ടം യുഡിഎഫിന് മാത്രമാണെന്നും കൂട്ടിച്ചേർത്തു. 

Related Topics

Share this story