'യാത്ര ഇങ്ങനെയാക്കിയോ പ്രസിഡൻ്റേ?': ലാലി ജെയിംസിന് മറുപടിയുമായി കള്ളിമുണ്ടുടുത്ത് TVSൽ യാത്ര ചെയ്ത് DCC അധ്യക്ഷൻ | DCC President

ആരോപണങ്ങളുടെ മുനയൊടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
'യാത്ര ഇങ്ങനെയാക്കിയോ പ്രസിഡൻ്റേ?': ലാലി ജെയിംസിന് മറുപടിയുമായി കള്ളിമുണ്ടുടുത്ത് TVSൽ യാത്ര ചെയ്ത് DCC അധ്യക്ഷൻ | DCC President
Updated on

തൃശൂർ: കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് ഉന്നയിച്ച ഗുരുതരമായ അഴിമതി ആരോപണങ്ങൾക്ക് മറുപടിയുമായി തൃശൂർ ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ്. കള്ളിമുണ്ടുടുത്ത് സാധാരണക്കാരനായി ടി.വി.എസ് മോപ്പഡിൽ യാത്ര ചെയ്യുന്ന ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ആരോപണങ്ങളെ പരോക്ഷമായി നേരിട്ടത്.( DCC President travels on TVS wearing a simple dress in response to Lali James)

തൃശൂർ മേയർ പദവി പണം വാങ്ങി വിറ്റെന്നും പണമില്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴഞ്ഞെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു. 'എന്താ പ്രസിഡന്റേ, യാത്ര ഇങ്ങനെയാക്കിയോ?' എന്ന അടിക്കുറിപ്പോടെ ടാജറ്റുമായി അടുത്ത വൃത്തങ്ങളാണ് ചിത്രം പ്രചരിപ്പിച്ചത്.

പാർട്ടി ഫണ്ട് ചോദിച്ചെന്നും അഴിമതി നടത്തിയെന്നുമുള്ള ആരോപണങ്ങൾ നേരിടുന്ന തന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ഇതാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ടാജറ്റ് ഈ ചിത്രം പങ്കുവെച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഡംബരങ്ങളില്ലാത്ത തന്റെ ജീവിതശൈലി ഉയർത്തിക്കാട്ടി ആരോപണങ്ങളുടെ മുനയൊടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com