

കൊച്ചി: തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി എറണാകുളം കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. തൃക്കാക്കര എം.എൽ.എ ഉമാ തോമസാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കെതിരെ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. അധ്യക്ഷനെ നിശ്ചയിച്ചതിൽ കെ.പി.സി.സി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഉമാ തോമസ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് പരാതി നൽകി.(Congress fight in Thrikkakara Municipality, Uma Thomas MLA files complaint with KPCC against district leadership)
നഗരസഭയിൽ ഭൂരിഭാഗം കൗൺസിലർമാരുടെയും പിന്തുണ കണക്കിലെടുത്ത് അധ്യക്ഷ പദവി രണ്ട് പേർക്കായി വീതം വയ്ക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൊച്ചി കോർപ്പറേഷനിൽ നടപ്പിലാക്കുന്ന അതേ മാനദണ്ഡം തൃക്കാക്കരയിലും വേണമെന്ന് അവർ ആവശ്യപ്പെടുന്നു. "കൊച്ചിയിൽ ഒരു നീതിയും തൃക്കാക്കരയിൽ മറ്റൊരു നീതിയും നടപ്പിലാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല" എന്ന ഉറച്ച നിലപാടിലാണ് എം.എൽ.എ.
അധ്യക്ഷ പദവി വീതം വയ്ക്കണമെന്ന ഉമയുടെ നിർദ്ദേശം നേരത്തെ എറണാകുളം ഡി.സി.സി നേതൃത്വം തള്ളിയിരുന്നു. ഇതോടെയാണ് തർക്കം സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തിയത്.