സിദ്ദിഖ് കൊലക്കേസ്: മരണകാരണം നെഞ്ചിനേറ്റ ചവിട്ട്, പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്
Sat, 27 May 2023

കോഴിക്കോട്: കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക വിവരങ്ങൾ പുറത്ത്. മരണകാരണം നെഞ്ചിനേറ്റ ചവിട്ടെന്നാണ് നിഗമനം. തലയിൽ അടിയേറ്റ പാടുണ്ടെന്നും മരിച്ച ശേഷം ശരീരം വെട്ടിമുറിച്ചുവെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ദിഖിന്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. കട്ടർ ഉപയോഗിച്ചാണ് കാലുകൾ മുറിച്ച് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറം തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമയെ കൊന്ന് മൃതദേഹം രണ്ടായി വെട്ടി മുറിച്ച് കൊക്കയിൽ തള്ളിയ കേസിൽ ഹോട്ടൽ ജീവനക്കാരനും കൂട്ടാളികളും അടക്കം മൂന്ന് പേരെയാണ് പിടികൂടിയത്. തിരൂർ സ്വദേശി സിദ്ദിഖിനെയാണ് ഹോട്ടൽ ജീവനക്കാരനായ ഷിബിലിയും സുഹൃത്തുകളായ ഫർഹാന, ആഷിഖ് എന്നിവർ ചേർന്ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽവച്ച് കൊലപ്പെടുത്തിയത്.