കൊച്ചി: റെക്കോർഡ് ഉയരങ്ങളിൽ നിന്ന് സ്വർണ്ണവില കുത്തനെ താഴേക്ക്. തുടർച്ചയായ ദിവസങ്ങളിൽ വില കുറഞ്ഞതോടെ സ്വർണ്ണവില ഒരു ലക്ഷം രൂപയ്ക്ക് താഴെ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം പവന് 480 രൂപ കൂടി കുറഞ്ഞതോടെ വിപണി വില 99,160 രൂപയായി. ഗ്രാമിന് ഇന്ന് 60 രൂപ കുറഞ്ഞ് 12,395 രൂപയായി.(Gold prices continue to fall after noon, Down by Rs 720 today)
ഇന്ന് രാവിലെ പവന് 240 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം ആകെ 720 രൂപയുടെ കുറവാണുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച പവൻ വില 1,04,440 രൂപ എന്ന സർവ്വകാല റെക്കോർഡിൽ എത്തിയിരുന്നു. അവിടെ നിന്നാണ് നാല് ദിവസത്തിനുള്ളിൽ വൻ ഇടിവ് രേഖപ്പെടുത്തിയത്.
ഇന്നലെ പവന് ഒറ്റയടിക്ക് 2,240 രൂപ കുറഞ്ഞതോടെയാണ് വില ഒരു ലക്ഷത്തിന് താഴെയെത്തിയത്. ഡിസംബർ 23-നാണ് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. എന്നാൽ വർഷാവസാനം വിലയിൽ വലിയ തിരുത്തൽ ദൃശ്യമാവുകയാണ്. നാല് ദിവസത്തിനിടെ 5,280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.