കോണ്‍ഗ്രസ് അധ്യക്ഷന്‍ താൻ പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ വ്യാജം: ശശി തരൂര്‍
![കോണ്‍ഗ്രസ് അധ്യക്ഷന്‍ താൻ പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ശശി തരൂര്‍](https://timeskerala.com/static/c1e/client/91214/uploaded_original/e09b36540f28adf774976124f3859f43.webp)
തിരുവനന്തപുരം: താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഇതു വരെ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ശശി തരൂർ അറിയിച്ചു.
തിരുവനന്തപുരത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ തരൂർ നിഷേധിച്ചു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ബൂത്ത് ലെവല്‍ ഡാറ്റ പഠിച്ച് നേട്ടവും നഷ്ടവും സംബന്ധിച്ചും തിരുത്തല്‍ നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് നല്കുവാന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനോട് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഉള്ളടക്കത്തെ ആശ്രയിച്ച് ഒരു അന്വേഷണത്തിന്റെ ആവശ്യകത തീര്‍ച്ചയായും പരിഗണിക്കപ്പെടുമെന്ന് തരൂർ വ്യക്തമാക്കി.