Times Kerala

 ഗോഡ്സെയെ പ്രകീർത്തിച്ച് കമൻ്റ് ഇട്ടത് താൻ തന്നെയെന്ന് ഷൈജ ആണ്ടവൻ്റെ മൊഴി

 
 ഗോഡ്സെയെ പ്രകീർത്തിച്ച് കമൻ്റ് ഇട്ടത് താൻ തന്നെയെന്ന് ഷൈജ ആണ്ടവൻ്റെ മൊഴി
ഗോഡ്സെയെ പ്രകീർത്തിച്ച് കമൻ്റ് ഇട്ടത് താൻ തന്നെയെന്ന് ഷൈജ ആണ്ടവൻ്റെ മൊഴി. മനപൂർവ്വം ആരെയും അവഹേളിക്കാനല്ല കമൻ്റിട്ടതെന്നും  കാലിക്കറ്റ് എൻഐടി പ്രൊഫസർ കുന്ദമംഗലം പൊലീസിനു മൊഴിനൽകി. ഷൈജ ആണ്ടവൻ്റെ വീട്ടിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്.

ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്ന എൻഐടി അധ്യാപിക ഷൈജ ആണ്ടവന്റെ കമന്റിനെതിരെ എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകൾ നൽകിയ പരാതിയിലാണ്  അന്വേഷണം നടക്കുന്നത്.   
 

Related Topics

Share this story