എസ്എഫ്ഐ ആള്‍മാറാട്ടം; നിയമം കൈയിലെടുക്കുന്നത് ഭീകരമായ അവസ്ഥയെന്ന് ഗവര്‍ണര്‍
Wed, 24 May 2023

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്ഐ ആള്‍മാറാട്ടം അതീവ ഗൗരവത്തോടെ കാണുന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.
കേരള സര്‍വലാശാലയിലെ തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും സമാന സംഭവങ്ങള്‍ മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധികുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്റെ ബലത്തില്‍ ചിലര്‍ നിയമം കൈയിലെടുക്കുകയാണ്. ഇത് ഭീകരമായ അവസ്ഥയാണ്. എല്ലാ സര്‍വകലാശാലകളിലും ഇനി മുതല്‍ സൂക്ഷ്മമായ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.