ഒറ്റപ്പാലത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്: കേസെടുത്തു | Explosion

പന്നിപ്പടക്കമെന്ന് നിഗമനം
ഒറ്റപ്പാലത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്: കേസെടുത്തു | Explosion
Updated on

പാലക്കാട്: ഒറ്റപ്പാലത്തിന് സമീപം വാരോട് പാതയോരത്ത് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 11 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. എക്സ്പ്ലോസീവ് ആക്ട് പ്രകാരമാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തിരിക്കുന്നത്. വാരോട് വീട്ടമ്പാറ സ്വദേശി ശ്രീഹർഷനാണ് പരിക്കേറ്റത്.(Student injured in explosive device explosion in Ottapalam, Case registered)

പാതയോരത്ത് കിടന്നിരുന്ന വസ്തു പന്നിപ്പടക്കമാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ തീവ്രതയും രീതിയും വിലയിരുത്തിയാണ് ഈ നിഗമനത്തിൽ എത്തിയത്. ഇത് സ്ഥിരീകരിക്കുന്നതിനായി ഇന്ന് സ്ഥലത്ത് വിശദമായ പരിശോധന നടത്തും

ഇന്നലെ വൈകിട്ടോടെ ശ്രീഹർഷൻ വീട്ടമ്പാറിയിലെ റോഡിലൂടെ നടന്നുപോകുമ്പോഴാണ് പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഫോടകവസ്തു കണ്ടത്. ഇത് പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ ശ്രീഹർഷനെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com