

പാലക്കാട്: ഡോ. പി. സരിൻ ഇടത് മുന്നണി സ്ഥാനാർത്ഥിയായി ഒറ്റപ്പാലത്ത് മത്സരിക്കുമെന്ന് സൂചന. സരിനെ നിയമസഭാ പോരാട്ടത്തിലിറക്കാൻ സിപിഎം സംസ്ഥാന നേതൃത്വം സജീവമായ നീക്കങ്ങൾ നടത്തുന്നതായാണ് വിവരം.(Dr. P Sarin may be the LDF candidate in Ottapalam)
നേരത്തെ പാലക്കാട് മണ്ഡലത്തിൽ സരിന്റെ പേര് ചർച്ചകളിൽ വന്നിരുന്നു. മികച്ച വിജയസാധ്യതയുള്ള മണ്ഡലം എന്ന നിലയിലാണ് ഒറ്റപ്പാലം സരിനായി നിശ്ചയിച്ചിരിക്കുന്നത്.
സരിനെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായതും ജനപിന്തുണ ഉറപ്പാക്കാൻ കഴിയുന്നതുമായ ഒരു സീറ്റ് നൽകണമെന്ന കർശന നിർദേശം പാർട്ടി ഉന്നതതലത്തിൽ നിന്നുണ്ടായതായാണ് വിവരം. പാലക്കാട് മണ്ഡലത്തിന് പകരം സരിൻ ഒറ്റപ്പാലത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും.