ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം: യുവതി കോടതിയിലേക്ക്, നഷ്ടപരിഹാരം ആവശ്യപ്പെടും | Guide wire

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണിത്
ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവം: യുവതി കോടതിയിലേക്ക്, നഷ്ടപരിഹാരം ആവശ്യപ്പെടും | Guide wire
Updated on

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ നീതി തേടി സുമയ്യ എന്ന യുവതി കോടതിയിലേക്ക്. ചികിത്സാ പിഴവ് വരുത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുമയ്യ നാളെ വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിൽ സർക്കാരിനെതിരെ കേസ് ഫയൽ ചെയ്യും. വഞ്ചിയൂർ പെർമനന്റ് ലോക് അദാലത്തിലാണ് ഹർജി നൽകുന്നത്.(Woman moves Court after guide wire gets stuck in chest during surgery)

2023 മാർച്ച് 22-നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയിഡ് ശസ്ത്രക്രിയയ്ക്കായി സുമയ്യയെ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കിടെ ഹൃദയത്തിലേക്കുള്ള ഞരമ്പിലൂടെ കടത്തിവിട്ട ഗൈഡ് വയർ അബദ്ധത്തിൽ മുറിയുകയും നെഞ്ചിൽ കുടുങ്ങുകയുമായിരുന്നു.

നെഞ്ചിൽ കുടുങ്ങിയ വയർ കീഹോൾ വഴി പുറത്തെടുക്കാൻ പിന്നീട് രണ്ട് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വയറിന്റെ രണ്ടറ്റവും ശരീരത്തിലെ ടിഷ്യുക്കളുമായി ഒട്ടിപ്പിടിച്ച നിലയിലാണെന്ന് ഡോക്ടർമാർ പറയുന്നു. വയർ ഇപ്പോൾ പുറത്തെടുത്താൽ അത് സുമയ്യയുടെ ജീവന് തന്നെ ഭീഷണിയാകുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com