സി​പി​എം-​കോ​ണ്‍​ഗ്ര​സ് സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു

215

കൊ​ച്ചി: നിരവധിപേർക്ക് മൂവാറ്റുപുഴയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റു.സി​പി​എം-​കോ​ണ്‍​ഗ്ര​സ്  സംഘർഷത്തിൽ ആണ് നിരവധിപേർക്ക് പരിക്കേറ്റത്. കോ​ണ്‍​ഗ്ര​സ്  സി​പി​എം കൊ​ടി​മ​രം ത​ക​ര്‍​ത്ത​തി​നെ​തി​രേ നടത്തിയ മാർച്ചിൽ ആണ് സംഘർഷം ഉണ്ടായത്. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യ്ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും നിരവധി പ്രവർത്തകർക്കും സം​ഘ​ര്‍​ഷ​ത്തി​ല്‍ പരിക്കേറ്റു.

  സി​പി​എം ഓ​ഫീ​സി​നു മു​ന്നി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം എത്തിയതോടെയാണ്  പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ന്നത്.  തു​ട​ര്‍​ന്ന് ചേ​രി​തി​രി​ഞ്ഞ് ത​മ്മി​ല​ടി​ക്കു​ക​യു​മാ​യി​രു​ന്നു.രണ്ട് കൂട്ടർക്കും പരിക്കേറ്റിട്ടുണ്ട്. പ​ര​സ്പ​രം ക​ല്ലേ​റു​മു​ണ്ടാ​യി.പു​ത്ത​ൻ​കു​രി​ശ് ഡി​വൈ​എ​സ്പി അ‌​ജ​യ്നാ​ഥി​ന്‍റെ ത​ല​യ്ക്ക് സം​ഘ​ർ​ഷ​ത്തി​ൽ  പ​രി​ക്കേ​റ്റു. 

Share this story