Times Kerala

 കൊടുവള്ളി ജി വി എച്ച് എസ് എസില്‍ സ്‌കൂഫെ തുടങ്ങി

 
 കൊടുവള്ളി ജി വി എച്ച് എസ് എസില്‍ സ്‌കൂഫെ തുടങ്ങി
 കണ്ണൂർ:  ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന കഫെ അറ്റ് സ്‌കൂള്‍ 'സ്‌കൂഫെ' കൊടുവള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. തലശ്ശേരി നഗരസഭ, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ തുടങ്ങിയ സ്‌കൂഫെ നഗരസഭാ അധ്യക്ഷ കെ എം  ജമുനാറാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ സംരംഭമായാണ് ജില്ലയിലെ സ്‌കൂളുകളില്‍ സ്‌കൂഫെ തുടങ്ങുന്നത്. ലഘുഭക്ഷണവും സ്റ്റേഷനറി സാധനങ്ങളും വിദ്യാലയങ്ങളില്‍ തന്നെ ലഭ്യമാക്കി കുട്ടികള്‍ പുറത്തുളള വ്യാപാര സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് ഇല്ലാതാക്കാനും വൃത്തിയോടെ ഭക്ഷണം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി. മാത്രമല്ല കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും സാധിക്കും.
തലശ്ശേരി നഗരസഭയില്‍ രണ്ട് സ്‌കൂളുകളിലാണ് ഈ വര്‍ഷം സ്‌കൂഫെ പ്രവര്‍ത്തനം ആരംഭിക്കുക. കൊടുവള്ളി ജി വി എച്ച് എസ് എസ്, ചിറക്കര ഗവ.വി എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് സ്‌കൂഫെ തുടങ്ങുന്നത്.
നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി സി അബ്ദുള്‍ ഖിലാബ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് മുഖ്യ സാന്നിധ്യമായി. നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ടി കെ സാഹിറ, വാര്‍ഡ് കൗണ്‍സിലറും പി ടി എ പ്രസിഡണ്ടുമായ എ ടി ഫില്‍ഷാദ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി സനില, ഹെഡ്മിസ്ട്രസ് ഒ പി ഷൈലജ, മുന്‍ പ്രിന്‍സിപ്പല്‍ ഫൈസല്‍, സ്റ്റാഫ് സെക്രട്ടറി നിഷ പോള്‍, ടി നിഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story