മലപ്പുറം: കൽപ്പകഞ്ചേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച് കൈ ഒടിച്ചെന്ന പരാതിയിൽ സ്കൂൾ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. വടകര സ്വദേശിയായ ബൽരാജ് എന്ന അധ്യാപകനെതിരെയാണ് കൽപ്പകഞ്ചേരി പൊലീസ് ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തത്.(School teacher booked in Malappuram for fracturing hand of fifth grade student)
ക്ലാസ് മുറിയിൽ വെച്ചുണ്ടായ മർദ്ദനത്തിൽ കുട്ടിയുടെ കൈയിലെ എല്ലിന് പൊട്ടലേറ്റതായാണ് പരാതി. മലപ്പുറം കൽപ്പകഞ്ചേരിയിലെ സ്കൂളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഈ അധ്യാപകനെതിരെ കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. മർദ്ദനമേറ്റ പെൺകുട്ടിയുടെ സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിക്കും ഇതേ അധ്യാപകനിൽ നിന്ന് മുൻപ് സമാനമായ രീതിയിൽ ക്രൂര മർദ്ദനമേറ്റിരുന്നതായി രക്ഷിതാക്കൾ വെളിപ്പെടുത്തി.
Story Summary
A school teacher named Balraj has been booked under the Juvenile Justice Act in Malappuram for allegedly fracturing the arm of a class 5 girl student. Following the incident more students and classmates have come forward with complaints of facing physical abuse from the same teacher.

