HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് SIT; ഹൈക്കോടതിയിൽ അപ്പീൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് SIT; ഹൈക്കോടതിയിൽ അപ്പീൽ നൽകി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര്ക്ക് കൊല്ലം വിജിലൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ തെറ്റാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.(Sabarimala gold theft case, SIT seeks cancellation of Thantri’s bail)

സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ പങ്കിന് തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശം നീക്കം ചെയ്യണം. കേസിൽ അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്ന് എസ്ഐടി അവകാശപ്പെടുന്നു.

നിലവിലുള്ള രണ്ട് കേസുകളിലും അനുവദിച്ച ജാമ്യം റദ്ദാക്കി തന്ത്രിയെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണം. പുറത്തിറങ്ങിയ തന്ത്രി സർക്കാരിനും അന്വേഷണ സംഘത്തിനുമെതിരെ നടത്തുന്ന പ്രസ്താവനകൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് ഭയപ്പെടുന്നു.

Clickable Info Box