HomeKeralaശബരിമല സ്വർണ്ണക്കൊള്ള: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം; സ്വർണ്ണപ്പാളികൾ ജംഷഡ്‌പൂരിലെ ലാബിൽ...

ശബരിമല സ്വർണ്ണക്കൊള്ള: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം; സ്വർണ്ണപ്പാളികൾ ജംഷഡ്‌പൂരിലെ ലാബിൽ പരിശോധിക്കും | Sabarimala Gold Theft Case

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് (Sabarimala Gold Theft Case). വൻ വിവാദമായ കേസിൽ മാർച്ച് 31-നുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കേസിലെ നിർണ്ണായക തെളിവായ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നടത്താനും തീരുമാനമായി. സ്വർണ്ണപ്പാളികളിൽ നിന്ന് ശേഖരിച്ച 36 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയക്കുന്നത്. ജംഷഡ്‌പൂരിലെ ലാബിൽ സൗജന്യമായി പരിശോധന നടത്താമെന്ന് അധികൃതർ അറിയിച്ചതായും എസ്.ഐ.ടി കോടതിയെ അറിയിച്ചു.

അതേസമയം , കേസിൽ അറസ്റ്റിലായിരുന്ന തന്ത്രി കണ്ഠര് രാജീവര് കഴിഞ്ഞ ബുധനാഴ്ച ജാമ്യം നേടി ജയിൽ മോചിതനായി. തന്ത്രിയുടെ പങ്ക് തെളിയിക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്ന് ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു. ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളുടെ കാര്യത്തിൽ തന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമില്ലെന്നും, കേസിൽ അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തന്ത്രിയുടെ ജാമ്യം അന്വേഷണ സംഘത്തിന് തിരിച്ചടിയായ സാഹചര്യത്തിൽ, ശാസ്ത്രീയ പരിശോധനാ ഫലം കേസിൽ നിർണ്ണായകമാകും. സ്വർണ്ണത്തിന്റെ ഗുണനിലവാരത്തിലും അളവിലും വന്ന മാറ്റങ്ങൾ ലാബ് റിപ്പോർട്ടിലൂടെ വ്യക്തമാകുമെന്നാണ് കരുതുന്നത്.

WhatsApp Channel Banner

Latest updates

ഇന്ത്യയിൽ ചരിത്രപരമായ കളക്ഷനുമായി ‘സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’...

മുംബൈ: ബോക്‌സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 'അവഞ്ചേഴ്സ്: എൻഡ്ഗെയിം' സ്ഥാപിച്ച റെക്കോർഡ് തകർത്ത്, ഇന്ത്യയിൽ ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന...

കനത്ത മഴ തുടരുന്നു: സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കടുക്കുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം,...

അമിത് ഷായുടെ പ്രസ്താവന വേണം, അയോധ്യയിലെ കൊള്ളയിലും പ്രതിഷേധം:...

ന്യൂഡൽഹി: വിവിധ വിഷയങ്ങളിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചേക്കും. പ്രതിഷേധ സമരങ്ങൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിലുറച്ചു...

ഇറാൻ യുദ്ധം രൂക്ഷം: US സേനയുടെ അതിവേഗ ദീർഘദൂര...

വാഷിംഗ്ടൺ: ഇറാനുമായി മാസങ്ങളായി തുടരുന്ന യുദ്ധത്തിനിടെ അമേരിക്കൻ സൈന്യത്തിന്റെ ദീർഘദൂര പ്രഹരശേഷിയുള്ള മിസൈലുകളുടെ ആഗോള ശേഖരം വൻതോതിൽ തീരുന്നതായി റിപ്പോർട്ട്. യു.എസ് ആർമിയുടെ പ്രമുഖ ഉപരിതല മിസൈലുകളായ ATACMS, അടുത്ത തലമുറയിലെ PrSM...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഏഴാം വാർഷികം: ജമ്മു കശ്മീരിൽ...

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി അതിർത്തി മേഖലകളിലും കശ്മീർ താഴ്‌വരയിലും പരിശോധനകളും പട്രോളിംഗും ശക്തമാക്കി. പുൽവാമ,...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...