HomeT20 World Cup 2026ലോകകപ്പിൽ വീണ്ടും അട്ടിമറി; ലങ്കയെയും വീഴ്ത്തി സിംബാബ്‌വെ ഗ്രൂപ്പ് ചാമ്പ്യന്മാർ |...

ലോകകപ്പിൽ വീണ്ടും അട്ടിമറി; ലങ്കയെയും വീഴ്ത്തി സിംബാബ്‌വെ ഗ്രൂപ്പ് ചാമ്പ്യന്മാർ | Zimbabwe vs Sri Lanka T20 World Cup

കൊളംബോ: സിംബാബ്‌വെ ക്രിക്കറ്റിലെ കറുത്ത കുതിരകളായി മാറുന്ന കാഴ്ചയ്ക്കാണ് ട്വന്റി-20 ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത് (Zimbabwe vs Sri Lanka T20 World Cup). ഓസ്‌ട്രേലിയയെ അട്ടിമറിച്ചതിന് പിന്നാലെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയെയും അവർ മുട്ടുകുത്തിച്ചു. ലങ്ക ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‌വെ മറികടന്നു.

ഓപ്പണർ ബ്രയാൻ ബെന്നറ്റ് പുറത്താകാതെ നേടിയ 63 റൺസാണ് സിംബാബ്‌വെയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. സഹ ഓപ്പണർ തദിവനാഷെ മരുമാനി (34) മികച്ച തുടക്കം നൽകിയപ്പോൾ ക്യാപ്റ്റൻ സിിക്കന്ദർ റാസ (26 പന്തിൽ 45) മധ്യ ഓവറുകളിൽ ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറിൽ 178 റൺസെടുത്തു. ഓപ്പണർ പാതും നിസങ്കയുടെ (62) അർധ സെഞ്ചുറിയും പവൻ രത്‌നായകെയുടെ (44) വെടിക്കെട്ടുമാണ് അവർക്ക് പൊരുതാവുന്ന സ്കോർ നൽകിയത്. സിംബാബ്‌വെയ്ക്കായി ഗ്രെയിം ക്രീമർ, ബ്ലെസിംഗ് മുസർബാനി, ബ്രാഡ് ഇവാൻസ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി ലങ്കൻ സ്കോറിങ് വേഗത നിയന്ത്രിച്ചു.
ഈ വിജയത്തോടെ ബി ഗ്രൂപ്പിൽ നിന്ന് ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും പിന്നിലാക്കി സിംബാബ്‌വെ ചാമ്പ്യന്മാരായി സൂപ്പർ എട്ടിലെത്തി.

WhatsApp Channel Banner

Latest updates

അമിത് ഷാ മറുപടി പറയണം: ഇന്നും പാർലമെൻ്റ് പ്രക്ഷുബ്ധം,...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നേരിട്ടെത്തി മറുപടി പറയണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ഇതേതുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ രണ്ടാം ആഴ്ചയിലും...

ശബരിമല നെയ്യ് ക്രമക്കേട്: 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ...

കൊച്ചി: ശബരിമലയിൽ നെയ്യ് വാങ്ങിയതിലുണ്ടായ വൻ ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ കോടതിക്ക്...

14കാരിയെ പീഡിപ്പിച്ച കേസ്: സ്നേഹ മെർലിൻ നാലാമത്തെ പോക്‌സോ...

കാസർഗോഡ്: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിൻ (25) അറസ്റ്റിൽ. കണ്ണൂർ മയ്യിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മേൽപ്പറമ്പ് പോലീസാണ് പ്രതിയെ പിടികൂടിയത്.(Sneha Merlin Arrested In...

‘UDF സർക്കാർ സംഘപരിവാറിൻ്റെ ബി ടീമായി മാറി’: പ്രതിപക്ഷ...

തിരുവനന്തപുരം: സർവ്വകലാശാലകളുടെ മതേതര മൂല്യങ്ങൾ സംഘപരിവാറിന് അടിയറവെച്ച് യു.ഡി.എഫ് സർക്കാർ അവരുടെ 'ബി ടീമായി' പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം...

‘കുട്ടനാട്ടുകാർ വലിയ കഷ്ടപ്പാടിൽ, മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ബന്ധപ്പെടാൻ...

ആലപ്പുഴ: കുട്ടനാട്ടിലെ കടുത്ത മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനും ഭരണനേതൃത്വത്തിനുമെതിരെ തുറന്നടിച്ചുകൊണ്ട് കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ. കുട്ടനാട്ടിലെ ജനങ്ങൾ വലിയ കഷ്ടപ്പാടിലാണെന്നാണ് അദ്ദേഹം പറഞ്ഞത്.(Kuttanad MLA Reji Cherian criticizes...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...