Times Kerala

ആ​ലു​വ​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ഒ​രു ല​ക്ഷം അ​നു​വ​ദി​ച്ചു

 
veena george
തി​രു​വ​ന​ന്ത​പു​രം: ആ​ലു​വ​യി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ എ​ട്ട് വ​യ​സു​കാ​രി​യ്ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ആ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്നും ഒ​രു ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

കു​ട്ടി​ക്ക് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൗ​ജ​ന്യ വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പ് വ​രു​ത്തി​യിട്ടുണ്ടെന്നും ഇ​തി​നോ​ടൊ​പ്പം ആ​ശു​പ​ത്രി​യി​ല്‍ 10,000 രൂ​പ അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കി​യി​ട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കു​ട്ടി വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാണെന്നും  നി​ല​വി​ല്‍ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related Topics

Share this story