Times Kerala

ദേ​ശീ​യ​പാ​ത​യി​ല്‍  ചീ​ഞ്ഞ കോ​ഴി​വേ​സ്റ്റ് നി​ക്ഷേ​പി​ച്ചു; ഇരുചക്ര വാഹനയാത്രികര്‍ തെന്നിവീണു

 
  രാ​ത്രി​യു​ടെ മ​റ​വി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍  ചീ​ഞ്ഞ കോ​ഴി​വേ​സ്റ്റ് നി​ക്ഷേ​പി​ച്ചു; ഇരുചക്ര വാഹനയാത്രികര്‍ തെന്നിവീണു
നേ​മം: ദേ​ശീ​യ​പാ​ത​യി​ല്‍ ന​രു​വാ​മൂ​ട് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പാ​രൂ​ര്‍ക്കു​ഴി​യി​ല്‍ രാ​ത്രി​യു​ടെ മ​റ​വി​ല്‍ ചീ​ഞ്ഞ കോ​ഴി​വേ​സ്റ്റ് നി​ക്ഷേ​പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന വ​ണ്‍വേ റോ​ഡി​ലും സു​ര​ക്ഷാ​വേ​ലി​യു​ടെ സ​മീ​പ​വു​മാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്.  ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​മാ​യി അ​ഞ്ച്​ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ര്‍ തെ​ന്നി​വീ​ണു. നെ​യ്യാ​റ്റി​ന്‍ക​ര ഭാ​ഗ​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മൂ​ന്ന്​ ബൈ​ക്ക് യാ​ത്രി​ക​രും ര​ണ്ട്​ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​രു​മാ​ണ് റോ​ഡി​ല്‍ തെ​ന്നി​വീ​ണ​ത്. ഇ​തി​ല്‍ ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

 ശ​നി​യാ​ഴ്ച ടി​പ്പ​ര്‍ലോ​റി​യി​ലാ​ണ് മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന​തെ​ന്നും ഇ​ത്​ നി​ക്ഷേ​പി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടു​മെ​ന്നാ​യ​പ്പോ​ള്‍ മാ​ലി​ന്യ​വു​മാ​യി വ​ന്ന​വ​ര്‍ ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

റോ​ഡി​ലാ​കെ മാ​ലി​ന്യം വീ​ണ​തോ​ടെ 200 മീ​റ്റ​റോ​ളം ഭാ​ഗം ദു​ര്‍ഗ​ന്ധ​പൂ​രി​ത​മാവുകയും  ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രും വ​ഴി​യാ​ത്രി​ക​രും ഏ​റെ​ബു​ദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് നെ​യ്യാ​റ്റി​ന്‍ക​ര ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍ നി​ന്ന് അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ജി. ​പ്ര​താ​പ്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി​യാ​ണ് റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​ത്.

Related Topics

Share this story