തദ്ദേശ തിരഞ്ഞെടുപ്പ് ഫലം : BDJS മുന്നണി മാറ്റ ചർച്ചകളിലേക്ക് | BDJS

ബി.ജെ.പി.യുടെ നിസ്സഹകരണമാണ് തോൽവിക്ക് കാരണമെന്ന് പാർട്ടി പറയുന്നു
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം : BDJS മുന്നണി മാറ്റ ചർച്ചകളിലേക്ക് | BDJS
Updated on

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ എൻ.ഡി.എ. വിടുന്നതിനെക്കുറിച്ച് ബി.ഡി.ജെ.എസ്. ചർച്ചകൾ സജീവമാക്കി. ബി.ജെ.പി.യുടെ ഭാഗത്തുനിന്നുണ്ടായ നിസ്സഹകരണമാണ് ദയനീയ പരാജയത്തിന് കാരണമെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.(Local body election results, BDJS to change coalition)

ഡിസംബർ 23-ന് നടക്കുന്ന ബി.ഡി.ജെ.എസ്. നേതൃയോഗത്തിൽ മുന്നണിമാറ്റം അടക്കമുള്ള സുപ്രധാന വിഷയങ്ങൾ ചർച്ചയാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. മുന്നേറ്റമുണ്ടാക്കി എന്ന് വിലയിരുത്തുമ്പോഴും, മുന്നണിയിലെ ഘടകകക്ഷികളിൽ കടുത്ത അതൃപ്തിയാണ് നിലനിൽക്കുന്നത്. എൻ.ഡി.എ. നേട്ടമുണ്ടാക്കിയ പലയിടത്തും ബി.ഡി.ജെ.എസ്. അടക്കമുള്ള ഘടകകക്ഷികൾക്ക് വിജയിക്കാനാകാതെ പുറത്തായതാണ് ഈ അതൃപ്തിക്ക് കാരണം.

മുന്നൂറോളം സീറ്റുകളിൽ മത്സരിച്ച ബി.ഡി.ജെ.എസിന് ആകെ അഞ്ച് സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. എൻ.ഡി.എ. ഭരണമുറപ്പിച്ച തിരുവനന്തപുരം കോർപ്പറേഷനിൽ പോലും ബി.ഡി.ജെ.എസ്. മത്സരിച്ച നാല് സീറ്റുകളിലും പരാജയപ്പെട്ടു.

ബി.ജെ.പി.യുടെ നിസ്സഹകരണമാണ് തോൽവിക്ക് കാരണമെന്നാണ് ബി.ഡി.ജെ.എസ്സിന്റെ പ്രധാന ആരോപണം. ബി.ജെ.പിക്ക് സ്വാധീനമുള്ള ഇടങ്ങളിൽ പോലും ബി.ഡി.ജെ.എസ്. സ്ഥാനാർഥികൾക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും പാർട്ടി വിലയിരുത്തുന്നു.

Related Stories

No stories found.
Times Kerala
timeskerala.com