കൊല്ലത്ത് പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവം: സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ | Sexual assault

സംഭവം നടന്നത് ഡ്യൂട്ടിക്ക് ശേഷം
Incident of sexual assault on a policewoman in Kollam, Civil Police officer suspended
Updated on

കൊല്ലം: പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണറാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തുവരികയായിരുന്ന ഉദ്യോഗസ്ഥനാണ് ഇയാൾ.(Incident of sexual assault on a policewoman in Kollam, Civil Police officer suspended)

നവംബർ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പോലീസുകാരിയാണ് അതിക്രമത്തിന് ഇരയായത്. സിറ്റി പോലീസ് കമ്മീഷണർക്ക് ഇവർ നൽകിയ പരാതിയെ അടിസ്ഥാനമാക്കി ചവറ പോലീസ് കേസെടുത്തിരുന്നു.

സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തിയാണ് ഇയാളിൽ നിന്നുണ്ടായതെന്ന നിരീക്ഷണത്തോടെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com