മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; നാലുപേർ പിടിയിൽ
![മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; നാലുപേർ പിടിയിൽ](https://timeskerala.com/static/c1e/client/91214/uploaded/c591757cc7ad112053bc4f143a0157eb.png)
കൊല്ലം കരുനാഗപ്പിള്ളി തോപ്പിൽ വീട് ജോൺ ബ്രിട്ടോ(40), തിരുവനന്തപുരം പോത്തൻകോട് ആണ്ടൂർകോണം സ്വദേശിയും നിലവിൽ ചിലവന്നൂർ ഭാഗത്ത് ഗ്യാലക്സി ക്ലിഫ്ഫോർഡ് ഫ്ലാറ്റിൽ താമസിക്കുന്ന ഷീല(47), കോട്ടയം കുറവിലങ്ങാട് ചീമ്പനാൽ വീട്ടിൽ ലിജോ തങ്കച്ചൻ, കുറവിലങ്ങാട് നമ്പ്യാരത്ത് വീട്ടിൽ ആൽബിൻ എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്തത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
പരാതിക്കാരന്റെ കാർ, ലാപ്പ്ടോപ്പ്, 12 മൊബൈൽ ഫോണുകൾ, ഏഴ് പവൻ തൂക്കംവരുന്ന സ്വർണ്ണമാല, ഒരു പവന്റെ മോതിരം , 16350 രൂപ അടങ്ങിയ പഴ്സ്, ഒപ്പിട്ട ചെക്ക് ബുക്ക് തുടങ്ങിയവയാണ് പ്രതികൾ കവർന്നത്. കൂടാതെ ചെക്കുകൾ കൈമാറി വിവിധ അക്കൗണ്ടുകളിൽ നിന്നായി 695000 രൂപയും അപഹരിച്ചു. മോഷണ മുതലുകൽ പ്രതികളിൽ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.