തിരുവനന്തപുരം: കേരളത്തിൽ പുതിയതായി അധികാരമേൽക്കുന്ന വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി/എൻഡിഎ പ്രതിനിധികളും പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ നേരിട്ട് ഫോണിൽ വിളിച്ച് ക്ഷണിച്ച പശ്ചാത്തലത്തിലാണ് ചടങ്ങിൽ പങ്കെടുക്കാൻ ബിജെപി തീരുമാനിച്ചത്.(Rajeev Chandrasekhar NDA MLAs Attend VD Satheesan Cabinet Oath Ceremony May 18)
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതിന് നന്ദിയും പുതിയ സർക്കാരിന് ആശംസകളും നേരുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. തനിക്കൊപ്പം മുന്നണിയിലെ മറ്റ് സഹ എംഎൽഎമാരും സഹപ്രവർത്തകരും മെയ് 18-ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പുതിയ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങളാണ് തകൃതിയായി പുരോഗമിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കാണാൻ തലസ്ഥാനത്ത് എത്തുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊതുജനങ്ങളുടെ പ്രവേശനം പ്രത്യേക പാസ്സ് മൂലം നിയന്ത്രിക്കാനാണ് തീരുമാനം.
Story Summary
Designate Kerala CM VD Satheesan officially invited BJP State President and MLA Rajeev Chandrasekhar to the UDF government’s oath ceremony. Accepting the invite, Rajeev Chandrasekhar confirmed that NDA MLAs will attend the mega event scheduled for May 18 at Central Stadium, which will also be graced by top Congress leaders like Mallikarjun Kharge, Rahul Gandhi, and Priyanka Gandhi.

