Times Kerala

ലോറിക്കടിയില്‍പ്പെട്ട് ജോലി സ്ഥലത്തേക്ക് പോയ റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

 
ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ൽ സ്കൂ​ട്ട​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​മ്മ​യും മ​ക​ളും ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. തി​ടി​ന​ഗ​ർ സ്വ​ദേ​ശി അ​ഞ്ജ​ലി (25), മ​ക​ൾ അ​മ​യ (4), അ​ഞ്ജ​ലി​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ജെ​ൻ​സി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ജ​ലി​യും മ​ക​ളും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ജെ​ൻ​സി​യെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്.  ഇന്നലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. ഇ​റ​ക്ക​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട്ട​പ്പെ​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മൂ​ന്ന് പേ​രാ​ണ് സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

കോഴിക്കോട്: ജോലി സ്ഥലത്തേക്ക് പോകുന്ന വഴി വാഹനാപകടത്തില്‍ റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കോഴിക്കോട് ചോറോട് ചേന്ദമംഗലം തെരുവിലെ തിരുക്കുന്നന്‍ കേളോത്ത് ബാലചന്ദ്രന്റെ മകന്‍ സജീന്ദ്രന്‍(42) ആണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാവിലെ 6.30ഓടെയാണ് അപകടം ഉണ്ടായത്. 

ജോലിക്ക് പോകുന്നവഴി ദേശീയപാതയില്‍ മൂരാട് ഓയില്‍ മില്ലിന് അടുത്തായി സര്‍വീസ് റോഡില്‍ വെച്ച് ലോറിക്കടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. തിക്കോടി റെയില്‍വേ സ്റ്റേഷന്‍ ട്രാഫിക് ജീവനക്കാരനായിരുന്നു. അമ്മ: പരേതയായ സാവിത്രി. ഭാര്യ: ശ്രുതി. മകന്‍: അഗ്‌നിവ്. സഹോദരി: സജിത.
 

Related Topics

Share this story