Times Kerala

 വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം, സംഘടനയിലെ പിന്നാക്ക സംവരണം സംസ്ഥാന തലത്തിലും നടപ്പാക്കണം; കൊടിക്കുന്നില്‍ സുരേഷ് എം പി

 
 വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം, സംഘടനയിലെ പിന്നാക്ക സംവരണം സംസ്ഥാന തലത്തിലും നടപ്പാക്കണം; കൊടിക്കുന്നില്‍ സുരേഷ് എം പി
 തിരുവനന്തപുരം : 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. 2019ല്‍ കേരളത്തില്‍ 19 സീറ്റ് കിട്ടാന്‍ കാരണം രാഹുലിന്റെ സാന്നിധ്യമാണെന്നും യുഗത്തിൽ അദ്ദേഹം പറഞ്ഞു. സംഘടനയിലെ പിന്നാക്ക സംവരണം സംസ്ഥാന തലത്തിലും നടപ്പാക്കണം. പട്ടികജാതി-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണം വേണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പ്രത്യേക ഫോര്‍മുല തയ്യാറാക്കണമെന്ന് രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. ജയസാധ്യത അനുസരിച്ച് മണ്ഡലങ്ങളെ എ, ബി, സി എന്ന് രീതിയില്‍ തരംതിരിച്ച് പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Related Topics

Share this story