ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിതമായ ടിക്കറ്റ് നിരക്കും മറ്റ് അനുബന്ധ ചാർജുകളും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. ഇന്ത്യയിലെ വ്യോമയാന മേഖലയെ ആധുനികവത്കരിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ‘ഭാരതീയ വായുയാൻ അധിനിയമം 2024’ പ്രകാരം രൂപീകരിച്ച ചട്ടങ്ങൾ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.(Supreme Court directs Center to submit airline fare regulation rules within two weeks)
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ചട്ടങ്ങൾ പാർലമെന്റിന്റെ ഇരുസഭകളുടെയും മുന്നിൽ സമർപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ, അവ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറണം. ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാനുള്ള ചട്ടങ്ങൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും 30 ദിവസത്തിനകം പാർലമെന്റിൽ വെക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെയാണ് കോടതിയുടെ ഈ അടിയന്തര ഇടപെടൽ.
കേസ് കൂടുതൽ വാദത്തിനായി ഓഗസ്റ്റ് 3-ലേക്ക് മാറ്റി. സ്വകാര്യ വിമാനക്കമ്പനികൾ ഉത്സവ സീസണുകളിലും പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോഴും യാതൊരു മാനദണ്ഡവുമില്ലാതെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നതിനെതിരെ സാമൂഹിക പ്രവർത്തകൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിമാന കമ്പനികളുടെ ഈ ചൂഷണം തടയാൻ സ്വതന്ത്രവും ശക്തവുമായ ഒരു നിയന്ത്രണ സംവിധാനം വേണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
Story Summary
The Supreme Court directed the Central Government to submit the rules framed under the newly enacted Bharatiya Vayuyan Adhiniyam, 2024, within two weeks in a sealed cover. A bench of Justices Vikram Nath and Sandeep Mehta issued the order during a hearing on a petition filed by social activist, who challenged the unpredictable surge pricing and arbitrary ancillary charges imposed by private airlines.

