Times Kerala

 പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

 
പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
 കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട്  (ആണ്‍കുട്ടികള്‍), പുതുനഗരം (ആണ്‍കുട്ടികള്‍) ഗവ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ചുപഠിക്കുന്നതിന് അഞ്ചു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10ശതമാനം സീറ്റ് മറ്റ് വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്‍, പോക്കറ്റ് മണി, യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായി ലഭിക്കും. നിശ്ചിത ഫോമിലുള്ള അപേക്ഷ, ജാതി, വരുമാനം പ്രധാനാദ്ധ്യാപകന്‍/അദ്ധ്യാപികയുടെ സാക്ഷ്യപത്രം എന്നിവ സഹിതം മെയ് 25ന് വൈകിട്ട് അഞ്ചിന് മുമ്പായി കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.  ഫോണ്‍: 8547630129.

Related Topics

Share this story