അമൃതം പൊടിയില്‍ രുചി വിഭവങ്ങളുമായി 'പോഷണ്‍ മാ 2023'
Sep 18, 2023, 15:00 IST

അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ വിവിധ വിഭവങ്ങള്‍ ഒരുക്കി പെരിങ്ങോട്ടുകുറുശ്ശിയില്‍ 'പോഷണ്‍ മാ 2023'. കുഴല്‍മന്ദം ഐ.സി.ഡി.എസിന് കീഴിലെ പെരിങ്ങോട്ടുകുറിശ്ശിയിലെ 26 അങ്കണവാടികള്‍ സംയുക്തമായാണ് പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചത്. അമൃതം പൊടി ഉപയോഗിച്ച് ബിസ്‌ക്കറ്റ്, കേക്ക്, നൂഡില്‍സ്, പത്തിരി, ദോശ, കട്ലറ്റ്, വടകള്‍, മിഠായി, പായസം, ഇലയട, മിക്സ്ചര്‍ തുടങ്ങി നിരവധി വിഭവങ്ങളാണ് തയ്യാറാക്കിയത്. പോഷക ഗുണമുള്ള ഇലക്കറികളും തയ്യാറാക്കി. അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അമൃതം പൊടിയില്‍ വിഭവങ്ങള്‍ തയ്യാറാക്കിയത്.
പോഷകാഹാര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കേരളകുമാരി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമണി അധ്യക്ഷയായി. മുന്‍ എം.എല്‍.എയും പഞ്ചായത്തംഗവുമായ എ.വി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. കുഴല്‍മന്ദം സി.ഡി.പി.ഒ ഗീത പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ, കമലം, ഇ.ആര്‍ രാമദാസ്, സുനിത, സെക്രട്ടറി ഹരിമോഹന്‍ ഉണ്ണികൃഷ്ണന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കുമാരി, മുതിര്‍ന്ന അങ്കണവാടി വര്‍ക്കര്‍ പ്രേമ തുടങ്ങിയവര്‍ പങ്കെടുത്തു.