'ചു​രു​ളി' പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ്; സ​മി​തി​യെ നി​യോ​ഗി​ച്ചു

 'ചു​രു​ളി' പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ്; സ​മി​തി​യെ നി​യോ​ഗി​ച്ചു
 തി​രു​വ​ന​ന്ത​പു​രം: ലി​ജോ ജോ​സ് പല്ലിശേരി സം​വി​ധാ​നം ചെ​യ്ത 'ചു​രു​ളി' സി​നി​മ​യി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ന്നോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ സ​മി​തി​യെ പോ​ലീ​സ് നി​യോ​ഗി​ച്ചു. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. എ​ഡി​ജി​പി പ​ദ്മ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി ചി​ത്രം ക​ണ്ട് പോ​ലീ​സ് മേ​ധാ​വി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് കൈ​മാ​റ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. എ​സ്പി​മാ​രാ​യ ദി​വ്യാ ഗോ​പി​നാ​ഥ്, എ.​ന​സീം എ​ന്നി​വ​രും സ​മി​തി​യി​ലു​ണ്ട്.

Share this story