Times Kerala

‘പിണറായിയുടേത് സാധാരണക്കാരന്റെ ഭാഷയാണ്, തകഴിയുടെ ശൈലിയില്‍ സംസാരിക്കാനാവില്ല’: വെള്ളാപ്പള്ളി നടേശൻ

 
തോ​റ്റു പോ​കു​മെ​ന്ന സൂ​ച​ന സു​രേ​ഷ് ഗോ​പി​യി​ൽ​നി​ന്നു ത​ന്നെ ത​നി​ക്ക് കി​ട്ടി​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്ന് വ്യക്തിപരമായി പ്രതീക്ഷിച്ചില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. പിന്നാക്കങ്ങളാണ് ഇടതിന്റെ ജനകീയ അടിത്തറ . മുസ്ലിം പ്രീണനമാണ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും വിജയിക്കുന്ന രീതിയാണ് ഏറെനാളായി കേരളത്തിൽ കാണുന്നത്.

ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേർത്തു. പിണറായിക്ക് പറയാം, മുഖ്യമന്ത്രി പറയുമ്പോള്‍ കരുതല്‍ വേണം. തകഴിയുടെ ശൈലിയില്‍ സംസാരിക്കാന്‍ പിണറായിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story